Connect with us

Kannur

ഇരിട്ടിയില്‍ ഗ്രാമപഞ്ചായത്ത് അംഗവും കുടുംബവും കിണറ്റില്‍ മരിച്ച നിലയില്‍

Published

|

Last Updated

suicidelogo_1

കണ്ണൂര്‍: ഇരിട്ടിയില്‍ പഞ്ചായത്ത് അംഗത്തെയും ഭാര്യയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരോടൊപ്പം കിണറ്റില്‍ ചാടിയ മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സന്തോഷ് ബാബു (41), ഭാര്യ ഷൈമ (30), മകള്‍ നമിത(ഒമ്പത്) എന്നിവരാണ് മരിച്ചത്. സഹിന്‍ ബാബുവിനെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. സഹിന്റെ നില ഗുരുതരമാണ്.