Connect with us

Oddnews

പോത്തിന് ഏഴുകോടി രൂപ വാഗ്ദാനം: വില്‍ക്കാന്‍ തയ്യാറല്ലെന്ന് ഉടമ

Published

|

Last Updated

pothuമീററ്റ്: ഒരു പോത്തിന്റെ വില ഏഴുകോടി. ഒരു ഫെരാറി കാറിനെക്കാള്‍ വില. എന്നാലും തന്നെ പോത്തിനെ വില്‍ക്കാന്‍ തയ്യാറല്ല എന്നാണ് ഉടമ പറയുന്നത്. മീററ്റിലെ അന്തര്‍ദേശീയ കന്നുകാലിമേളയില്‍ ചാമ്പ്യനായ യുവരാജ് എന്ന പോത്തിനാണ് വന്‍ വില വാഗ്ദാനം ചെയ്യപ്പെട്ടത്. 14 അടി നീളവും അഞ്ചടി ഒമ്പത് ഇഞ്ച് പൊക്കവുമുള്ള യുവരാജിന്റെ ഭാരം 1400 കിലോയാണ്.

ദിവസവും 20 ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയുമാണ് യുവരാജിന്റെ ഭക്ഷണം. താന്‍ മകനെപ്പോലെ വളര്‍ത്തുന്ന യുവരാജിനെ വില്‍ക്കാന്‍ തയ്യാറല്ലെന്നാണ് ഉടമ കരംവീര്‍ പറയുന്നത്.

ഉന്നത പ്രത്യുല്‍പാദന ശേഷിയുള്ള യുവരാജിന്റെ വിത്ത് കോശത്തിനും ആവശ്യക്കാരേറയാണ്. ഇതില്‍ നിന്നും പ്രതിദിനം രണ്ട് ലക്ഷത്തിലധികം രൂപയാണ് കരംവീറിന്റെ സമ്പാദ്യം. മാത്രമല്ല കന്നുകാലി മേളകളില്‍ പങ്കെടുക്കുന്നതിലൂടെ പ്രതിവര്‍ഷം 50 ലക്ഷത്തിലധികം രൂപയും കരംവീര്‍ സമ്പാദിക്കുന്നുണ്ട്.