Connect with us

Gulf

യു എ ഇ വികസനം ആഗോളതലത്തില്‍ എത്തി: ശൈഖ് സൈഫ്

Published

|

Last Updated

saif bin zayedദുബൈ: ആഗോള തലത്തിലെ വികസനത്തോടൊപ്പം യു എ ഇ എത്തിയതായി യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. ജൈറ്റെക്‌സിനെത്തിയ ശൈഖ് സൈഫ് ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു. യു എ ഇ പ്രസിഡന്റ്‌ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരുടെ നേതൃപാടവം യു എ ഇയെ ഉന്നതസ്ഥാനത്തെത്തിച്ചിട്ടുണ്ട്. യു എ ഇയുടെ ഭാവിതലമുറക്കും ഇത് ഉപകാരപ്പെടും.

നിരവധി പുതിയ പദ്ധതികളാണ് യു എ ഇ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനങ്ങളുടെ സംതൃപ്തി അളക്കുന്നത് ഏറ്റവും നവീന കാഴ്ചപ്പാടാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് തുണയായി ശാസ്ത്ര-സാങ്കേതികവിദ്യയുടെ വളര്‍ച്ചയുമുണ്ട്- ശൈഖ് സൈഫ് പറഞ്ഞു. ശൈഖ് സൈഫ് നിരവധി പവലിയനുകള്‍ സന്ദര്‍ശിച്ചു.