ആണവ വിരുദ്ധ സമര നേതാവ് ഉദയകുമാര്‍ ആംആദ്മി വിട്ട

Posted on: October 18, 2014 1:50 pm | Last updated: October 19, 2014 at 8:33 pm

udayakumarമധുര; ആണവ വിരുദ്ധ സമിതി നേതാവ് എസ്പി നേതാവ് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തെക്കന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന് ഉദയകുമാര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കാര്യം ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ആഴ്ച്ചകള്‍ക്ക് മുമ്പ് അറിയിച്ചിരുന്നുവെന്നും ഉദയകുമാര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഉദയകുമാര്‍ എഎപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.