Connect with us

Malappuram

ഇരുട്ട് വീണാല്‍ കോട്ടക്കല്‍ ടൗണ്‍ തെരുവ് നായകളുടെ കേന്ദ്രം

Published

|

Last Updated

കോട്ടക്കല്‍: ഇരുട്ടു വീണാല്‍ കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡും പരിസരവും തെരുവ് നായകളെ കൊണ്ട് നിറയുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇവ പകലൊടുങ്ങാന്‍ കാത്തിരിക്കുകയാണ് ബസ്സ്റ്റാന്‍ഡിലേക്ക് കടക്കാന്‍. യാത്രക്കാരുടെ ഇടയിലൂടെയും വാഹനത്തിനടിയിലൂടെയും ഒടുന്ന നായകള്‍ യാത്രക്കാര്‍ക്ക് തെല്ലെന്നുമല്ല ഭീഷണി. ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ പരസ്പരം കടിച്ച് കീറിപ്പായുന്നതിനാല്‍ പലരുടെയും ദേഹത്ത് മുട്ടുന്നതും പതിവാണ്. ചിലത് യാത്രക്കാരെ ആക്രമിക്കാനും തുടങ്ങിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അടുത്തിടയായി ഇവിടെ ഉണ്ടായി. പകല്‍ മാര്‍ക്കറ്റ് പരിസരത്തെയും ടൗണില്‍ നിന്നും അകലെയായുമാണ് ഇവയുടെ വാസം. സ്റ്റാന്‍ഡിന് തെക്ക് വശത്തെ ചില കച്ചവടക്കാര്‍ ഇവക്ക് ഭക്ഷണം നല്‍കുന്നതാണ് രാത്രിവീഴും മുമ്പെ സ്റ്റാന്‍ഡിലേക്കിറങ്ങാന്‍ കാരണം. രോഡരികിലും മറ്റും ഇത്തരത്തില്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇവ കൂട്ടത്തോടെ ഇറങ്ങുകയാണ്. രാത്രിയായാല്‍ ബസ് സ്റ്റാന്‍ഡില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതും നായക്കളുടെ സൈ്വരവിഹാരത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത്രയും നേരത്തെ ടൗണ്‍ കയ്യടക്കുന്ന ഇവ പുലരും വരെ പരിസരമാകെ അലഞ്ഞ് തിരിയുകയാണ്. ഇതിനിടയില്‍ വാഹനങ്ങള്‍ ഇടിച്ച് ചാകുന്നതും അതിലേറെ ദുരിതമായിട്ടുണ്ട്. എടുത്തുമാറ്റാത്തതിനാല്‍ റോഡിലാകെ ചിതറി കിടക്കുന്ന അവസ്ഥയും പലപ്പോഴും നഗരത്തിലുണ്ട്.

---- facebook comment plugin here -----

Latest