Connect with us

Palakkad

ഷരീഫ് ആറ്റാശേരിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി:

Published

|

Last Updated

ചെര്‍പ്പുളശേരി: ഇന്നലെ ഇടിമിന്നലേറ്റ് മരിച്ച സജീവ എസ് എസ് എഫ് പ്രവര്‍ത്തകന്‍ ഷരീഫ് ആറ്റാശേരിയുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി, മത, സാമൂഹിക രംഗത്തും പൊതു രംഗത്തും സജീവ സാന്നിധ്യമായിരുന്ന ഷരീഫിന്റെ വിയോഗം ആര്‍ക്കും വിശ്വസാക്കാനാവുന്നില്ല. സര്‍വ മേഖലകളിലും നിറഞ്ഞ് നിന്ന് ഷരീഫ് സദാസമയവും പുഞ്ചിരിയുമായാണ് ജനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ.
മറ്റുള്ളവര്‍ക്ക് തന്നാല്‍ കഴിയന്നതെല്ലാം ചെയ്ത് കൊടുക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഷരീഫിന്റെ മരണ സമയത്തും മറ്റുള്ളവര്‍ക്കുള്ള ഒരു സഹായത്തിലായിരുന്നു. എസ് എസ് എഫിന്റെയും എസ് വൈ എസിന്റെയും മഹല്ല് കമ്മിറ്റിയുടെയും ആ‘ിമുഖ്യത്തില്‍ ഏതാനും മാസം മുമ്പ് ആറ്റാശേരിയില്‍ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കിയപ്പോള്‍ ്അതിന്റെ വയറിംഗ് ജോലിമുഴുവനും സ്വന്തം സേവനമായി ചെയ്ത് മാതൃക കാണിച്ചു. മരിക്കുന്നതിന്റെ തൊട്ട് മുന്‍ ദിവസം എസ് വൈ എ്‌സ് അറുപതാം വാര്‍ഷികത്തിന്റെ ചുമരെഴുത്ത്് എഴുതുന്നതിന് സെമ്മും മറ്റു സാമഗ്രികളും വാങ്ങി കൊണ്ട് വെച്ച് പ്പോള്‍ മഴ നിന്നി്ട്ട് രണ്ട് ദിവസം കഴിഞ്ഞ് എഴുതിയാല്‍ പോരെന്ന് സുഹൃത്തുക്കള്‍ ചോദിച്ച്‌പ്പോള്‍ ഞാന്‍ ഒരു വയറിംഗ്് മാനാണെന്നും ഇതെഴുതുന്നതിന്റെ മുമ്പ് മരമപ്പെട്ടാല്‍ ഈ എഴുതുന്നതിന്റെ കൂലി എനിക്ക് നഷ്ടപ്പെടുമെന്നും ദുആഃ കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും റിസ്‌ക് എടുക്കുന്നതെന്നുമുള്ള ഷെരീഫിന്റെ മറുപടി സോണ്‍ സെക്രട്ടറി കബീര്‍ മാസ്റ്റര്‍ തെങ്ങലോടെ ഓര്‍ക്കുന്നു.
സംഘടന സംഘടിപ്പിക്കുന്ന എ്ല്ലാ ആത്മീയ സദസുകളിലും നിര്‍ബന്ധബുദ്ധിയോടെ പങ്കെടുക്കുകയും ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തിരുന്ന ഷരീഫ് എല്ലാ യുവാക്കള്‍ക്കും മാതൃകയാണ്. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആറ്റാശേരിയിലെത്തിയ പോലീസുകാര്‍ക്ക് ഷരീഫിനോട് നാട്ടുകാര്‍ക്കുള്ള സ്‌നേഹവും മതിപ്പും അത്ഭുതമുളവാക്കി. ഷരീഫിനെക്കുറിച്ച് പറയുവാന്‍ നാട്ടുകാര്‍ക്കെല്ലാം ആയിരം നാവാണ് എന്താണി ചെറുപ്പക്കാരനോട് നാട്ടുകാര്‍ക്കിത്ര സ്‌നേഹമെന്ന് എസ് ഐ ചോദിക്കുന്നു. എസ് എസ് എഫ് ആറ്റാശേരി യൂനിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സമയത്ത് സഊദി അറേബ്യയിലേക്ക് പ്രവാസം പോയെങ്കിലും നിതാഖത്തില്‍ കുടുങ്ങി നാ്ട്ടില്‍ തിരിച്ചെത്തി മഴുസമയ സംഘടന പ്രവര്‍ത്തകനായി മാറി. മരണവിവരമറിഞ്ഞ് ഉടനെ ജാതി, മത, പ്രസ്ഥാനിക വ്യത്യാസമില്ലാതെ എല്ലാവരും വീട്ടിലും ആശുപത്രിയിലും എത്തിയിരുന്നു.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സൈതലവി മാസ്റ്റര്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം മയ്യിത്ത് നിസ്‌കാരത്തിനും മറ്റും സംബന്ധിച്ചു. ജില്ലാശുപത്രിയില്‍ പോസ്റ്റ് മോര്‍്ട്ടത്തിന് ശേഷം മന്‍സൂര്‍ അലി മിസ് ബാഹി, തൗഫീഖ് അല്‍ഹസനി എന്നിവരുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നു. ആറ്റാശേരി ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു. ഷരീഫ് ആഗ്രഹിച്ചത് പോലെ നാഥന്‍ നമ്മെയും അവനെയും സ്വര്‍ക്ഷത്തില്‍ ഒരുമിച്ച് കൂടട്ടെ എന്ന പ്രാര്‍ഥനയോടെയാണ് തടിച്ച് കൂടിയവര്‍ പിരിഞ്ഞ് പോയത്.

 

Latest