Connect with us

Kerala

ആദിവാസി നില്‍പ്പ് സമരം സര്‍ക്കാര്‍ ഇടപെടണം : കെ പി സി സി

Published

|

Last Updated

 

sudheeranതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തിവരുന്ന അനിശ്ചിതകാല നില്‍പ്പുസമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സമരക്കാരുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തണം. ആദിവാസികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതിയും കെ പി സി സിയും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെും വിലയിരുത്തിയതായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇടുക്കിയിലെ മലയോര കര്‍ഷകരുടെ പട്ടയവിതരണ നടപടികള്‍ ത്വരിതപ്പെടുത്തണം. പട്ടയപ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക സംവിധാനമുണ്ടാക്കണം. സമയബന്ധിതമായി കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനായി സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനെ നിയോഗിക്കണം.
തീരദേശ പരിപാലനിയമം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവവെക്കാന്‍പോലും കഴിയാത്ത അവസ്ഥ പരിഹരിക്കണം. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണം. കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിന് അനുയോജ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സര്‍ക്കാര്‍ നടത്തു ശ്രമങ്ങള്‍ യോഗം സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹരായവരുടെ വരുമാനപരിധി ഒരുലക്ഷമാക്കി കുറച്ചതുമായി ബന്ധപ്പെട്ട് ജന താത്പര്യമനുസരിച്ച് തീരുമാനമുണ്ടാകണം. കാസര്‍കോഡ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും, വയനാട് ശ്രീചിത്ര മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നീര ഉത്പാദനത്തിന്റെ കാര്യത്തിലെ തടസ്സങ്ങള്‍ കൃഷിമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും, ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതായും അനുകൂല സമീപനമുണ്ടായതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഒക്‌ടോബര്‍ 31ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും, നവംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്‍മദിനവും വിപുലമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു.