Connect with us

National

കള്ളപ്പണ നിക്ഷേപം: വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പേരുവെളിപ്പെടുത്തല്‍ ഇരട്ടനികുതി കരാര്‍ ലംഘനമാണെന്നും അന്വേഷണ ഏജന്‍സികളെ മാത്രമേ വിവരങ്ങള്‍ അറിയിക്കാനാവൂ എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കള്ളപ്പണ നിക്ഷേപകരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും ഹര്‍ജിക്കാരനുമായ രാം ജേത്ത് മലാനി പ്രതികരിച്ചു.

ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്
നിക്ഷേപകരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. വിദേശത്തെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് സമിതികളെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ ഉന്നതസമിതി ശേഖരിച്ചിരുന്നു.