Connect with us

International

ഇറാന്‍ ആണവ പ്രതിസന്ധി; പുതിയ ചര്‍ച്ചക്ക് കളമൊരുങ്ങുന്നു

Published

|

Last Updated

തെഹ്‌റാന്‍: ഇറാന്‍ ആണവ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. ഇറാനും പാശ്ചാത്യ ശക്തികളും വര്‍ഷങ്ങളായി തുടരുന്ന ആണവ പ്രശ്‌നപരിഹാരം ലക്ഷ്യം വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വിയന്നയിലെത്തിയിരുന്നു. അതേസമയം, പൊതുവായ ചില കരാറുകളില്‍ നേരത്തെ എത്തിയെങ്കിലും പല ചോദ്യങ്ങളും ഇപ്പോഴും അവശേഷിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച നടത്തുന്നതിനാണ് അദ്ദേഹം വിയന്നയിലെത്തിയത്. വരും ദിവസങ്ങളില്‍ ചര്‍ച്ചയില്‍ പരമാവധി വിജയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി ഇറാനും വാഷിംഗ്ടണ്‍, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും ആണവ പ്രശ്‌നം പരിഹരിക്കുന്നതിനായി രംഗത്തുണ്ട്. ആണവ സമ്പുഷ്ടീകരണം ഇറാന്‍ കുറക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ഊര്‍ജ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങളെന്ന് ഇറാനും ശക്തമായി വാദിക്കുന്നു.

---- facebook comment plugin here -----

Latest