Connect with us

Wayanad

യുവതിയുടെ വയറ്റില്‍ നിന്നും മുടിയും പല്ലും നീക്കം ചെയ്തു

Published

|

Last Updated

മേപ്പാടി: 22 വയസ്സുള്ള യുവതിയുടെ വയറ്റില്‍ നിന്നും 300 ഗ്രാം തൂക്കം വരുന്ന മുഴ ഡി.എം.വിംസിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ പി .ആര്‍. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു.
മുഴക്കുള്ളില്‍ നീളമേറിയ മുടിയും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 5 പല്ലുകളും ഉണ്ടായിരുന്നു. ജന്മനാ ഉള്ള കോശങ്ങള്‍, അണ്ഡാശയം തുടങ്ങിയ സ്ഥലങ്ങളില്‍ വളര്‍ന്ന് രൂപമാറ്റം സംഭവിച്ചാണ് ഇതുണ്ടാകുന്നതെന്ന് ഡോക്ടര്‍ വേണുഗോപാല്‍ പറഞ്ഞു. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം മുഴകള്‍ കണ്ടുവരാറുള്ളൂ. തുടര്‍ച്ചയായ വയറുവേദനയും ഛര്‍ദിയും ഉദരത്തില്‍ വലുപ്പകൂടുതല്‍ അനുദവപ്പെടുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ് . അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍ തുടങ്ങിയ പരിശോധനകളിലൂടെ ഇത്തരം മുഴകള്‍ കണ്ടുപിടിക്കാം. ഡോ.പി .ആര്‍. വേണുഗോപാല്‍, ഡോ .ബാവുറായ് ടെലി, ഡോ. ഉമേഷ് എന്‍, ഡോ. ദീപു തുടങ്ങിയവരുടെ സംഘത്തിന് അനസ്‌തേഷ്യാവിഭാഗം മേധാവി ഡോ .ഗ്രെയ്‌സ് കൊരുള, ഡോ. ശ്രീഹര്‍ഷന്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു.