Connect with us

Techno

രണ്ട് മിനിറ്റുകൊണ്ട് ഫുള്‍ചാര്‍ജാവുന്ന ബാറ്ററി വരുന്നു

Published

|

Last Updated

batteryസ്മാര്‍ട് ഫോണുകളിലെ ബാറ്ററി ബാക്കപ്പ് സംബന്ധിച്ച പരാതികള്‍ക്ക് വിരാമമിട്ട് രണ്ട് മിനിറ്റുകൊണ്ട് ഫുള്‍ചാര്‍ജാവുന്ന ബാറ്ററി വരുന്നു. ആപ്പുകളുടെ കലവറയായ സ്മാര്‍ട് ഫോണുകളില്‍ ബാറ്ററി ബാക്കപ്പ് ഉപഭോക്താക്കള്‍ക്ക് ഒരു വെല്ലുവിളിയായിരുന്നു. ചാര്‍ജ് തീര്‍ന്നാല്‍ മിക്ക ഫോണുകളും മണിക്കൂറുകള്‍ കൊണ്ടാണ് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുക. ഇതിനൊരു പരിഹാരമാവുകയാണ് രണ്ടുമിനിറ്റ് കൊണ്ട് ഫുള്‍ചാര്‍ജാവുന്ന ബാറ്ററി.

സിംഗപ്പൂരില്‍ നിന്നുള്ള ഒരുസംഘം ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം ഇലക്ട്രിക് കാറുകളിലും പുതിയ ബാറ്ററി ഉപയോഗിക്കാം. സാധാരണ ബാറ്ററികളേക്കാള്‍ പത്തിരട്ടി സമയം ചാര്‍ജ് നിലനിര്‍ത്താനുള്ള ശേഷിയും പുതിയ ബാറ്ററികള്‍ക്കുണ്ടത്രെ. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ബാറ്ററികള്‍ രണ്ടു വര്‍ഷത്തിനകം വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും ഇത്തരമൊരു ബാറ്ററി വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. അതില്‍ കുറച്ചൊക്കെ വിജയിക്കാന്‍ ആപ്പിളിനും സാംസംഗിനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സാംസംഗ് ഇന്ത്യയില്‍ അവതരിപ്പിച്ച ഗാലക്‌സി നോട്ട് 4 ഫോണ്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ അരമണിക്കൂര്‍ മാത്രമെ വേണ്ടിവരുകയുള്ളുവെന്ന് കമ്പനി അവകാശപ്പെടുന്നു. അതുപോലെ ഐഫോണുകളുടെ പുതിയ തലമുറ താരതമ്യേന കുറഞ്ഞ സമയമാണ് ചാര്‍ജിംഗിന് എടുക്കൂ.