Connect with us

Gulf

അബുദാബി ഗ്രാന്റ് പ്രീ: അര ലക്ഷം പേര്‍ എത്തും

Published

|

Last Updated

അബുദാബി: അടുത്ത മാസം നടക്കുന്ന അബുദാബി ഗ്രാന്റ് പ്രീ കാറോട്ട മത്സരത്തില്‍ ദിനേന അര ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകരായ അള്‍ഡര്‍ അറിയിച്ചു. യാസ് മാളിലാണ് അബുദാബി ഗ്രാന്‍ പ്രീ സംഘടിപ്പിക്കുന്നത്. അടുത്ത മാസം തുറക്കുന്ന യാസ് മാള്‍ യു എ ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ മാളാവും. വര്‍ഷത്തില്‍ രണ്ടു കോടി സന്ദര്‍ശകരെയാണ് മാള്‍ പ്രതീക്ഷിക്കുന്നത്. അതായത് ദിനേന 54,794 പേര്‍. 2.35 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാള്‍ യാഥാര്‍ഥ്യമാക്കുക. രാജ്യത്തെ ഏറ്റവും വലിയ മാളായ ഇമാറിന്റെ ദുബൈ മാളില്‍ കഴിഞ്ഞ വര്‍ഷം 7.5 കോടി സന്ദര്‍ശകര്‍ എത്തിയിരുന്നു.
10,000 വാഹനങ്ങള്‍ക്കാവും യാസ് മാളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുകയെന്ന് അള്‍ഡാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തലാല്‍ അല്‍ ദിയേബി വെളിപ്പെടുത്തി. മാളിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായിരിക്കയാണ്. അവവസാന ഘട്ട മിനുക്കുപണികളാണ് നടക്കുന്നതെന്നും ഇതിനായി 24 മണിക്കൂറും തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.