Connect with us

International

എബോള: അമേരിക്കയില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ഒബാമ

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരാള്‍ക്കുകൂടി എബോള രോഗം സ്ഥരീകരിച്ചതോടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം. എബോള രോഗം ബാധിച്ച് ഒക്ടോബര്‍ എട്ടിന് മരിച്ച തോമസ് ഐറിക് ഡങ്കനെ പരിചരിച്ച നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഒബാമയുടെ നിര്‍ദേശം.
രോഗസ്ഥിരീകരണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഇതുവരെ മൂന്ന് പേര്‍ക്കാണ് അമേരിക്കയില്‍ എബോള രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് രോഗം പടരുമോ എന്ന ആശങ്ക ഉയര്‍ന്നതോടെ ആരോഗ്യ രംഗത്തെ വിദഗ്ധരുമായി ഒബാമ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. എബോള രോഗം പടര്‍ന്നുപിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഒബാമ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

Latest