Connect with us

Kozhikode

മര്‍കസ് സമ്മേളനം: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം

Published

|

Last Updated

കോഴിക്കോട്: ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് അന്തിമ രൂപമായി.
എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് എളേറ്റില്‍, മാവൂര്‍, താമരശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മര്‍കസിലേക്ക് വിളംബര ജാഥ നടക്കും. സോ ണ്‍ കേന്ദ്രങ്ങളില്‍ ഈ മാസം 30നകം പ്രചാരണ സമ്മേളനങ്ങ ള്‍ പൂര്‍ത്തിയാകും. സര്‍ ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രചാരണ യോഗം, യൂനിറ്റ് കേന്ദ്രങ്ങളില്‍ ദഅ്‌വാ പ്രഭാഷണം, സോണ്‍ പ്രചാരണ വാഹന ജാഥ, തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മര്‍കസ് സോഷ്യല്‍ അസംബ്ലി, മദ്‌റസാ പ്രചാരണ ദിനം എന്നീ പരിപാടികള്‍ നടക്കും.
നവോത്ഥാന സംഗമം, ഡോക്യൂമെന്ററി പ്രദര്‍ശനം, ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സെമിനാര്‍ തുടങ്ങിയ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ പ്രചാരണ സമിതി യോഗം സുലൈമാന്‍ സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു.
സി എം യൂസുഫ് സഖാഫി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി കിനാലൂര്‍, സലീം അണ്ടോണ, സി പി ഉബൈദുല്ല സഖാഫി, കൈരളി അബ്ദുറഹ്മാന്‍ ഹാജി പ്രസംഗിച്ചു. പി വി അഹമ്മദ് കബീര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Latest