Connect with us

Palakkad

യുവതി മരിച്ചത് ശസ്ത്രക്രിയയില്‍ വന്ന പിഴവ് മൂലമെന്ന്‌

Published

|

Last Updated

പാലക്കാട്: കല്‍മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി മരിച്ചത് ശസ്ത്രക്രിയയില്‍ വന്ന പിഴവ് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 13നാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് വിധേയയായ കല്ലേപ്പുള്ളി സ്വദേശി സുള്‍ഫിക്കറിന്റെ ഭാര്യ ഷക്കീന മരിച്ചത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ കൈപ്പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും നേരത്തെ പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ മാസം 11നാണ് കല്ലേപ്പുള്ളി ആലമ്പള്ളത്ത് സുള്‍ഫിക്കറിന്റെ ഭാര്യ ഷക്കീന കുന്നത്തൂര്‍മേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിച്ചത്. അന്നു രാത്രി തന്നെ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പ്രസവ ശേഷം അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവതികളെന്നാണ് ആശുപത്രി രേഖകളിലുള്ളത്്. 13ന് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കും യുവതി വിധേയയായി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ മരണപ്പെടുകയായിരുന്നു. ഗര്‍ഭാശയത്തിന് കട്ടികുറവാണെന്നും പ്രസവം നിര്‍ത്തുന്നതാണ് നല്ലതെന്നും പറഞ്ഞ് ചികിത്സിച്ച ഡോക്ടര്‍ ശസ്ത്രക്രിയക്ക് യുവതിയെയും വീട്ടുകാരെയും നിര്‍ബന്ധിക്കുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.—
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അനസ്‌തേഷ്യ നല്‍കിയതിലുള്ള വീഴ്ചയും ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള രക്തസമ്മര്‍ദം വര്‍ധിച്ചതുമാണ് മരണകാരണം. രോഗിക്ക് അനസ്‌തേഷ്യ നല്‍കും മുമ്പുള്ള പരിശോധനകള്‍ ഒന്നും നടത്തിയതായി കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.—ചികിത്സയില്‍ വന്ന ഗുരുതരമായ വീഴചയാണ് മരണത്തിനിടയാക്കിയത്. കുന്നത്തൂര്‍മേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിക്കുന്ന സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.