Connect with us

Kerala

എസ് വൈ എസ് 60- ാം വാര്‍ഷികം: നിധി സമാഹരണം ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം 60- ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നിധി സമാഹരണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സോണ്‍ പരിധിയില്‍ നിന്നും കുറഞ്ഞത് നൂറ് പേരെയെങ്കിലും സമ്മേളന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിന് സംവിധാനിച്ച പദ്ധതിയാണ് ഇന്നലെ ആരംഭിച്ചത്. ആയിരം രൂപയുടെ അംഗത്വ കൂപ്പണ്‍ സ്വീകരിച്ച് പങ്കാളിയാകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തളിപ്പറമ്പ് സോണില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
നിധി സമാഹരണത്തിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ മുഴുവന്‍ സോണുകളിലും സജീവമാകും. സംസ്ഥാന കമ്മിറ്റി നല്‍കിയ കാലാവധിക്കുള്ളില്‍തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് അടുത്ത മാസം എട്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന നേതൃസംഗമത്തില്‍ സംസ്ഥാന നേതാക്കള്‍ അംഗത്വ ഫോറവും നിധിയും ഏറ്റുവാങ്ങും.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. ഈ മാസം 31ന് മുമ്പ് മുഴുവന്‍ സോണുകളിലും പങ്കാളിത്ത സമാഹരണം പൂര്‍ത്തിയാക്കി മേല്‍ ഘടകത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി കണ്‍വീനര്‍ അറിയിച്ചു.