Connect with us

Gulf

സഹോദരന്റെ കാറിനടിയില്‍പ്പെട്ട് എട്ടു വയസുകാരന്‍ മരിച്ചു

Published

|

Last Updated

റാസല്‍ ഖൈമ: സഹോദരന്‍ പിന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് എട്ടു വയസുകാരന്‍ മരിച്ചു. ഞായറാഴ്ചയാണ് അപദ്ധത്തില്‍ ബാലന്‍ കാറിനടിയില്‍പ്പെട്ടത്.
അല്‍ മഅ്മൂറയിലായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്. ഏതാനും ആഴ്ചമുമ്പും റാസല്‍ ഖൈമയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാറിന്റെ ചക്രം ദേഹത്ത് കയറിയതിനാല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
സെപ്തംബര്‍ 30ന് അജ്മാനിലും സമാനമായ സംഭവത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. ഷാര്‍ജയില്‍ ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം 37 കുട്ടികളാണ് മരിച്ചത്.
മിക്ക കേസുകളിലും മാതാപിതാക്കളോ ബന്ധുക്കളോ ഓടിച്ച വാഹനങ്ങളാണ് അപകടത്തിന് ഇടയാക്കിയത്.

---- facebook comment plugin here -----