Connect with us

Gulf

ലോകത്തിന്റെ നെറുകയില്‍ ഒരു വാര്‍ത്താസമ്മേളനം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും പൊക്കമുള്ള സ്ഥലത്ത് ഒരു വാര്‍ത്താസമ്മേളനം. ബുര്‍ജ് ഖലീഫയിലെ 555 മീറ്റര്‍ (1,821 അടി) ഉയരത്തിലാണ് ഇന്നലെ രാവിലെ അറ്റ് ദി ടോപ്, ബുര്‍ജ് ഖലീഫ സ്‌കൈ യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. യു എ ഇയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു.
148-ാം നിലയില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് അധികൃതരും ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് അധികൃതരും കാത്ത്‌നിന്നിരുന്നു. മുകളിലത്തെ നിലയില്‍ നിന്നു നോക്കുമ്പോള്‍ ദുബൈ നഗരത്തിന്റെ 360 ഡിഗ്രി ദൃശ്യങ്ങള്‍ കാണാനുള്ള ദുബൈ എ ഫാല്‍ക്കണ്‍സ് ഐ വ്യു എന്ന പേരിലുള്ള ദൃശ്യപരിപാടിയും ഒരുക്കിയിരുന്നു.
ഇമാറാത്തി ടെലിവിഷന്‍ അവതാരകനായ ഉമര്‍ ബുതിയും ഇല്‍ഹാം അല്‍ ഹമ്മാദിയും ആണ് ഈ ദൃശ്യസംവിധാനങ്ങള്‍ക്ക് സംഗീത വിരുന്നൊരുക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും ഉയരത്തില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം യു എ ഇ പതാക ഉയര്‍ത്തിയിരുന്നെങ്കിലും അതിനു തൊട്ടുതാഴെയുള്ള നിലകളിലൊന്നില്‍ ആദ്യമായാണ് ഇത്തരമൊരു വാര്‍ത്താസമ്മേളനം. ഇത് ലോകറിക്കാര്‍ഡായോയെന്ന് വരും ദിവസങ്ങളില്‍ അറിയാം.

 

---- facebook comment plugin here -----

Latest