Connect with us

Kerala

സുന്ദരിയമ്മ വധക്കേസ്: പ്രതിയെ വെറുതെ വിട്ടു

Published

|

Last Updated

കോഴിക്കോട്: സുന്ദരിയമ്മ വധക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതി ജബ്ബാറിനെയാണ് വെറുതെ വിട്ടത്. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിധി പറഞ്ഞത്.

രണ്ട് വര്‍ഷം മുമ്പ് നടന്ന മീഞ്ചന്ത വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലൈനിലെ സുന്ദരിയമ്മ (65) വധക്കേസിന്റെ വിചാരണ നടപടികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകത്തില്‍ കുണ്ടായിത്തോട് സ്വദേശി ജബ്ബാര്‍ എന്നും ബാബു എന്നും അറിയപ്പെടുന്ന ജയേഷ് (28) ആണ് പ്രതിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
2012 ജൂലൈ 21ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശത്തെ ഹോട്ടലുകളിലേക്ക് പലഹാരങ്ങളുണ്ടാക്കി നല്‍കി ജീവിച്ചിരുന്ന സുന്ദരിയമ്മ തനിച്ചായിരുന്നു താമസം.
മോഷണ ശ്രമത്തിനിടെ സുന്ദരിയമ്മ ഉണര്‍ന്നതോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗോവയിലേക്ക് വിനോദയാത്രക്ക് പോകാന്‍ പണം കണ്ടെത്തുന്നതിനായാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് ജയേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കൊല നടന്ന് ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് പ്രതിയെ പിടികൂടിയത്. കസബ സി ഐയായിരുന്ന പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ അന്വേഷണം. ഒമ്പത് മാസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം ക്രൈംബ്രാഞ്ച് സി ഐ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ജയേഷ് ഉള്‍പ്പെടെ നിരവധി പേരെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, മുമ്പ് മോഷണക്കേസുകളിലുള്‍പ്പെട്ട വിവരം ജയേഷ് രഹസ്യമാക്കി വെച്ചു. ഇതു കണ്ടെത്തിയതോടെ ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest