Connect with us

Gulf

വ്യാജ ഇന്ത്യന്‍ രൂപ വ്യാപകമാകുന്നു

Published

|

Last Updated

അജ്മാന്‍: രാജ്യത്ത് വ്യാജ ഇന്ത്യന്‍ രൂപ വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 48,000 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി ദുബൈയിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ചില്‍ എത്തിയ ഉപഭോക്താവില്‍ നിന്ന് പിടികൂടിയിരുന്നു. ആഫ്രിക്കന്‍ വംശജനായ യുവാവില്‍ നിന്നാണ് ഇവ ലഭിച്ചത്. സൂപ്പര്‍ ഫെയ്ക് നോട്ടുകള്‍ ആയതിനാല്‍ ഒറിജിനല്‍ കറന്‍സിയോട് ഒട്ടു മിക്ക സാമ്യതകളും ഉള്ള വ്യാജനെ തിരിച്ചറിയുക പ്രയാസകരമായിരുന്നു. കാഷ്യറുടെ സൂക്ഷ്മ പരിശോധനയില്‍ അപകടം മണത്ത പ്രതി തുക ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പിടിച്ചെടുത്തവ എല്ലാം 1,000 രൂപയുടെ പുത്തന്‍ നോട്ടുകളും ക്രമപ്രകാരം സീരിയല്‍ നമ്പര്‍ ഉള്ളവയുമാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോബി തന്നെ ഇതിനു പിന്നില്‍ ഉണ്ടെന്ന അധികൃതര്‍ സംശയിക്കുന്നു. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന സംഭവങ്ങളുടെ പശ്ചാതലത്തില്‍ വിവിധരാജ്യങ്ങളുടെ വ്യാജ കറന്‍സികള്‍ മാര്‍ക്കറ്റില്‍ വ്യാപകമാകുന്നതായി സൂചനയുണ്ട്. ഉദ്യോഗാര്‍ത്തികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest