Connect with us

Gulf

ശൈഖ് മുഹമ്മദ് മുന്‍ മന്ത്രിമാരെ ആദരിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മുന്‍ മന്ത്രിമാരെ ആദരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി, മുന്‍ നീതിന്യായ മന്ത്രി, യു എ ഇ സെന്‍ട്രല്‍ ബേങ്ക് മുന്‍ ഗവര്‍ണര്‍ എന്നിവരെയാണ് ആദരിച്ചത്.
രാജ്യത്തിന്നായി നല്‍കിയ മഹത്തായ സേവനം കണക്കിലെടുത്തായിരുന്നു ആദരം. രാജ്യത്തിനായി മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സമാനതകളില്ലാത്ത സേവനത്തിന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പേരില്‍ നന്ദി അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. മുന്‍ വിദ്യാഭ്യാസ മന്ത്രി ഹുമൈദ് ഉബൈദ് അല്‍ ഖതമി, മുന്‍ നീതിന്യായ മന്ത്രി ഡോ. ഹദഫ് ജുആന്‍ അല്‍ ദാഹിരി, മുന്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ നാസര്‍ അല്‍ സുവൈദി എന്നിവരെയാണ് ആദരിച്ചത്.