Connect with us

Techno

ഇനി ട്വിറ്റര്‍ വഴിയും പണമയക്കാം

Published

|

Last Updated

twitterഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും പണമയക്കാനുള്ള സൗകര്യമൊരുക്കുന്നു. ഫ്രാന്‍സിലെ മുഖ്യധാരാ ബാങ്കുകളിലൊന്നായ ബി പി സി ഇയുമായി കൈകോര്‍ത്താണ് ട്വിറ്റര്‍ പുതിയ സംവിധാനമൊരുക്കുന്നത്. പരസ്യവരുമാനത്തിന് പുറമെ ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ നിന്നും അധികവരുമാനം കണ്ടെത്താനാവുമെന്നാണ് ട്വിറ്റര്‍ അധികൃതരുടെ കണക്കുകൂട്ടല്‍.

എത് ബാങ്കില്‍ അക്കൗണ്ടുള്ളവരാണെങ്കിലും ട്വിറ്ററിലൂടെ പണമയക്കാനാവും. ആദ്യഘട്ടത്തില്‍ ഫ്രാന്‍സിലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ബാങ്കിന്റെ എസ് മണി സര്‍വീസാണ് ട്വിറ്ററിലൂടെ പണം കൈമാറ്റം സാധ്യമാക്കുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഈ സേവനം. പുതിയ സംവിധാനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ട്വിറ്റര്‍ പുറത്തുവിട്ടിട്ടില്ല.

ഫെയ്‌സ്ബുക്ക് പുതിയ സംവിധാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ട്വിറ്റര്‍ പണമിടപാട് സേവനം പ്രഖ്യാപിച്ചിരുന്നത്. ടെക്‌നോളജി ലോകത്തെ ശക്തമായ മല്‍സരത്തില്‍ തങ്ങളും പിന്നോട്ടില്ലെന്നാണ് പുതിയ സംവിധാനമൊരുക്കുന്നതിലൂടെ ട്വിറ്റര്‍ തെളിയിക്കുന്നത്.