Connect with us

Kerala

വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന ദൃശ്യത്തെക്കുറിച്ചറിയില്ലെന്ന് സരിത

Published

|

Last Updated

കോഴിക്കോട്: വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ് നായര്‍. അതിനക്കുറിച്ചറിയില്ല. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം തന്റെ മരണമായിരിക്കാം. പക്ഷേ താന്‍ ആത്മഹത്യ ചെയ്യില്ല. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും സരിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സരിതയുടേതെന്ന പേരില്‍ വീഡിയോ ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചത്.