Connect with us

Wayanad

കേള്‍വിയും സംസാരശേഷിയുമില്ലാത്തവര്‍ക്ക് സൗജന്യമായി കെട്ടിട മുറി നല്‍കും -ചെയര്‍മാന്‍

Published

|

Last Updated

കല്‍പ്പറ്റ: നഗരസഭയിലെയും ബധിരമൂക പ്രവര്‍ത്തകരെയും സഹായിക്കുന്നതിനും ആംഗ്യ ഭാഷാ പരിശീലനത്തിനും സൗജന്യമായി കെട്ടിട മുറി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി പി ആലി പറഞ്ഞു. ബധിര മൂക സംഘടനയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. പി ചാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടി പതാകയുയര്‍ത്തി. യു. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ പ്രകാശന്‍, ബബ്‌ലുകുമാര്‍, സന്ദീപ് കൃഷ്ണന്‍, വി.എ. യൂസഫ്, എ കെസന്തോഷ്, കെ പി ആസിഫ്, നുഅ്മാന്‍ ബാഷി എന്നിവര്‍ സംസാരിച്ചു. മികച്ച പ്രവര്‍ത്തകനുള്ള ഉപഹാരം കെ പി നൗഷാദിനും, മികച്ച സഹകാരിക്കുള്ള ഉപഹാരം കെ ടി ഷക്കീറിനും സമ്മാനിച്ചു.