Connect with us

Malappuram

കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പുരോഗമിക്കുന്നു; കരിപ്പൂരിലെ വികസനം ഉപേക്ഷിച്ചേക്കും

Published

|

Last Updated

കൊണ്ടോട്ടി: കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പുരോഗമിക്കവെ കരിപ്പൂര്‍ വിമാനത്താവള വികസന പദ്ധതി ഉപേക്ഷിച്ചേക്കും.
കൊണ്ടോട്ടി, പള്ളിക്കല്‍, നെടിയിരുപ്പ് എന്നീ പഞ്ചായത്തുകളില്‍ നിന്നായി 300 ഓളം ഏക്കര്‍ ഭൂമി ഏറ്റെടുത്താണ് വിമാനത്താവള വികസനം ലക്ഷ്യമിടുന്നത്. റണ്‍വേ നീളം കൂട്ടല്‍, പുതിയ അന്തരാഷ്ട്ര ടെര്‍മിനല്‍, ഐസൊലേഷന്‍ ബേയ്, കാര്‍പ്പാര്‍ക്കിംഗ് തുടങ്ങി ബഹുമുഖ വികസനമാണ് കരിപ്പൂരില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ റണ്‍വേ വികസനത്തിന് കുന്നിടിക്കല്‍ അനിവാര്യമായതിനാല്‍ പരിസ്ഥിതി മന്ത്രാലയം ഇതിന് ഉടനടി അനുമതി നല്‍കാന്‍ സാധ്യതയില്ല. എന്നാലും മറ്റ് വികസങ്ങളണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ വിമാനത്താവള വികസനം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ തന്നെ മികച്ച വിമാനത്താവളങ്ങളിലൊന്നായി ഇതു മാറും. മൂന്നര കി.മിറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കണ്ണൂര്‍ വിമാനത്താവള റണ്‍വേ. ഒരെ സമയം 14 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുള്ളതാണ് ഏപ്രണ്‍. 56,000 മീറ്റര്‍ സ്‌ക്വയറിലുള്ള ടെര്‍മിനല്‍ കെട്ടിടത്തില്‍ 16 എസ് കലേറ്റര്‍, നാല് കണ്‍വെയര്‍ ബെല്‍റ്റ്, 48 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 32 എമിഗ്രേഷന്‍ കൗണ്ടറുകള്‍, 16 കസ്റ്റംസ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ടെര്‍മിനലില്‍ ഒരേ സമയം 2000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. 22,000 മീറ്റര്‍ സ്‌ക്വയറിലാണ് കാര്‍ പാര്‍ക്കിംഗ് ഏരിയ ഒരുക്കുന്നത് .
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കരിപ്പൂരിലേക്കുള്ള യാത്രക്കരില്‍ മൂന്നില്‍ രണ്ട് ഭാഗവും കണ്ണൂരിലേക്ക് മാറും. ഇതോടെ കരിപ്പൂരിലേക്കുള്ള സര്‍വീസുകളും ഗണ്യമായി കുറയും. വിമാനങ്ങളും യാത്രക്കാരും കുറവാകുന്നതോടെ കരിപ്പൂര്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാകും.
കരിപ്പൂരിലെ നിര്‍ദിഷ്ട വികസനം യാഥാര്‍ഥ്യമാകണമെങ്കില്‍ 200 കുടുംബങ്ങളെയെങ്കിലും മാറ്റി പാര്‍പ്പിക്കേണ്ടി വരും. കുടി ഒഴിപ്പിച്ചുള്ള ഒരു വികസനം ഒരിക്കലും അംഗീകരിക്കില്ലേന്ന ശക്തമായ നിലപാടിലാണ് തദ്ദേശ വാസികള്‍. ജനങ്ങളുടെ എതിര്‍പ്പും കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവും ഒരുമിച്ചായതൊടെ തത്കാലം കരിപ്പൂര്‍ വിമാനത്താവള വികസനം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്.

Latest