Connect with us

Gulf

മൃതദേഹം: പോലീസ് അന്വേഷണം ആരംഭിച്ചു

Published

|

Last Updated

ഷാര്‍ജ: മദാം സിറ്റിയിലെ നസ്‌വ മേഖലയില്‍ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. റോഡരുകില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതായി ഇതുവഴി സഞ്ചരിച്ചവരായിരുന്നു പോലീസില്‍ വിവരം നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗവും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല. കൂടുതല്‍ അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിരിക്കയാണ്.
ഏത് നാട്ടുകാരനാണ് മരണപ്പെട്ടതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.