Connect with us

Kasargod

ബസ് യാത്രക്കിടയില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; അന്വേഷിക്കാന്‍ ചെന്ന സഹോദരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

Published

|

Last Updated

തൃക്കരിപ്പൂര്‍: സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ ബസിനകത്ത് വെച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പീഡിപ്പിച്ചതായി പരാതി. ഇത് അന്വേഷിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ സഹോദരനെ ബസ്സിലെ കണ്ടക്ടര്‍, ക്ലീനര്‍, ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ യു പി സുബൈറി (21) നാണ് പരുക്കേറ്റത്. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ തൃക്കരിപ്പൂരിലാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. ഈ കാര്യം വീട്ടിലറിയിച്ചതിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. ചന്തേര പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ട്.