Connect with us

Health

എബോള അടുത്ത എയ്ഡ്‌സ് ആകുമെന്ന് യു എസ്

Published

|

Last Updated

മാഡ്രിഡ്: എബോള പടരുന്നതിനെതിരെ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന് അമേരിക്ക. അല്ലെങ്കില്‍ രോഗം അടുത്ത എയ്ഡ്‌സ് ആയി മാറുമെന്ന് യു എസ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എബോള അടുത്ത എയ്ഡ്‌സ് അസുഖമാകാതിരിക്കാന്‍ തങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് സെന്റര്‍ ഡയരക്ടര്‍ ടോം ഫ്രീഡന്‍ പറഞ്ഞു.
അതേസമയം അസുഖം ബാധിച്ച സ്പാനിഷ് നഴ്‌സിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആഫ്രിക്കക്ക് പുറത്ത് ആദ്യമായി എബോള ബാധിച്ച വ്യക്തിയാണ് 44കാരിയായ നഴ്‌സ് തെരേസ റോമിയോ.

Latest