Connect with us

Business

ഇന്‍ഫോസിസിന്റെ ലാഭത്തില്‍ 7.2 ശതമാനം വര്‍ധന

Published

|

Last Updated

infosys

മുംബൈ: ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഐ ടി ഭീമനായ ഇന്‍ഫോസിസിന്റെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ലാഭത്തില്‍ വന്‍ വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ 3,096 കോടി രൂപയാണ് കമ്പനി ലാഭം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,407 കോടിയായിരുന്നു ലാഭമെന്ന് കമ്പനിയുടെ കണക്കുകള്‍ പറയുന്നു. 7.2 ശതമാനമാണ് (689 കോടി) ലാഭത്തില്‍ വര്‍ധനയുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ജൂണ്‍ ഒന്നാം പാദത്തില്‍ 13,342 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

ലാഭത്തില്‍ വന്‍ വര്‍ധന ഉണ്ടായോടെ കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചു. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുക. ഇതിന് പുറമെ 30 രൂപ നിരക്കില്‍ ഓഹരി ഒന്നിന് ലാഭവിഹിതവും നല്‍കും.

ലാഭത്തിന്റെ വിവരം പുറത്തുവന്നതിന് ശേഷം ഇന്‍ഫോസിസിന്റെ സ്‌റ്റോക്കുകളില്‍ 5.7 ശതമാനം വര്‍ധനവുണ്ടായി. പുതിയ നേട്ടത്തില്‍ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതുകൊണ്ടാണ് ഓഹരി ശതമാനത്തില്‍ വര്‍ധനവുണ്ടായത്. ബോണസ് ഓഹരികളും താല്‍ക്കാലിക ലാഭവിഹിതവും വിതരണം ചെയ്യുമെന്നുള്ള കമ്പനിയുടെ പ്രഖ്യാപനവും നിക്ഷേപകരെ ആകര്‍ഷിച്ചു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുമാണ് ഇന്‍ഫോസിസിന്റെ മൂന്നില്‍ രണ്ട് ഇടപാടുകാരും.