Connect with us

Gulf

മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Published

|

Last Updated

ദുബൈ: ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. 34 പേജുള്ള കൈപ്പുസ്തകമാണ് ഇറക്കിയത്.
യു എ ഇ യില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍, താമസം, സാമ്പത്തിക സുരക്ഷിതത്വം, നാട്ടില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി സുരക്ഷിത ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസി ക്ഷേമപദ്ധതികള്‍, അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പറുകള്‍ എന്നിവയും പുസ്തകത്തിലുണ്ട്.
വീട് വാടകക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രത്യേകം വിശദീകരിക്കുന്നുണ്ട്. തൊഴില്‍കരാര്‍, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് എങ്ങനെ പരിഹാരം തേടാം, ക്രെഡിറ്റ് കാര്‍ഡുകളുടെ ചതിക്കുഴി, കടബാധ്യതകള്‍ ഉണ്ടാകുന്നവിധം തുടങ്ങിയ കാര്യങ്ങളും കൈപ്പുസ്തകത്തില്‍ വ്യക്തമാക്കുന്നു. വാഹന ലൈസന്‍സ് എടുക്കുന്നതിനെക്കുറിച്ചും യാത്രയില്‍ പാലിക്കേണ്ട നിയമങ്ങളുമൊക്കെ പ്രത്യേകം പറയുന്നുണ്ട്.
എംബസിയുടെ സേവനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്ന് സ്ഥാനപതി ടി പി സീതാറാം പറഞ്ഞു.