Connect with us

Gulf

ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സുസജ്ജം

Published

|

Last Updated

അബുദാബി: അടിയന്തിര ഘട്ടങ്ങളില്‍ പോലും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ അബുദാബി പോലീസ് സുസജ്ജമാണെന്ന് സെക്യൂരിറ്റി സപ്പോര്‍ട്ട് മേധാവി ലെഫ്. കേണല്‍ ഖാലിദ് സഈദ് അല്‍ ശംസി പറഞ്ഞു.
ഇറ്റാലിയന്‍ എംബസിയില്‍ മിലിട്ടറി അറ്റഷെയുമായുള്ള കൂടിക്കാഴ്ചയിലാണ് ലെഫ്. കേണല്‍ ഖാലിദ് ഇങ്ങനെ പറഞ്ഞത്. ദുരന്തത്തില്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കാനും പോലീസിന് കഴിയുന്നുണ്ടെന്നും ഖാലിദ് ശംസി അറിയിച്ചു. അബുദാബി പോലീസിന്റെ ഉപഹാരം ഖാലിദ് ശംസി മിലിട്ടറി അറ്റാഷെ ഡിലൂച്ചിക്ക് കൈമാറി.