Connect with us

Gulf

യു എ ഇയിലെങ്ങും പൊടിക്കാറ്റും മഴയും

Published

|

Last Updated

ദുബൈ: യു എ ഇയിലെങ്ങും പൊടിക്കാറ്റും ഇടിമിന്നലും. ഇന്നലെ ഉച്ചയോടെയാണ് പൊടുന്നനെ കാലാവസ്ഥ മാറ്റമെന്ന് നിരീക്ഷകര്‍ അറിയിച്ചു. യു എ ഇ ഇന്നലെ മേഘാവൃതമായിരുന്നു. ദുബൈയില്‍ ചില സ്ഥലങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചു. ഷാര്‍ജയിലെ മദാമില്‍ സാമാന്യം ശക്തമായ മഴയുണ്ടായി. ദുബൈ-ഹത്ത റോഡിലും കനത്ത മഴ ലഭിച്ചതായി പ്രദേശവാസികള്‍ അറിയിച്ചു. പൊടുന്നനെയുള്ള കാലാവസ്ഥാ മാറ്റം ഗതാഗതത്തെ ബാധിച്ചു. ദൂരക്കാഴ്ച നന്നേ കുറവായിരുന്നു. ചില സ്ഥലങ്ങളില്‍ അപകടങ്ങള്‍ നടന്നു.
താപനില ശരാശരി 32 ഡിഗ്രി സെല്‍ഷ്യസിലെത്തി. വടക്കന്‍ അല്‍ ഐനില്‍ പൊടിക്കാറ്റ് ശക്തമായിരുന്നു.
ബുധനാഴ്ച വൈകുന്നേരം തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകളുണ്ടായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, രാത്രികാലങ്ങളില്‍ ഉഷ്ണ സാന്ദ്രത വര്‍ധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.