Connect with us

Thrissur

ഗതാതഗത തടസമുണ്ടാക്കി കമാനങ്ങള്‍

Published

|

Last Updated

ഇരിങ്ങാലക്കുട: ഹൈക്കോടതി വിധി ലംഘിച്ച് റോഡിന് കുറുകെ സ്ഥാപിക്കുന്ന കമാനങ്ങള്‍ വാഹന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇരിങ്ങാലക്കുടയിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാന്‍ഡ് റോഡിലാണ് ഇത്തരത്തില്‍ പൊതുമരാമത്ത് റോഡ് കുത്തി പൊളിച്ചും കയ്യേറിയും ഏറെ കമാനങ്ങളുടെ സ്ഥാപിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ കടന്ന് പോകുമ്പോഴും കാറ്റിലും മഴയിലും കമാനങ്ങള്‍ റോഡിന് കുറുകെ വീണ് അപകടവും ഗാതാഗത സ്തംഭനവും ഉണ്ടാകുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്ക് ജനപ്രതിനിധികളേയും, നേതാക്കളേയും വരവേല്‍ക്കാനാണ് കമാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നതിനാല്‍ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം വേണമെന്നാണ് നിയമമെങ്കിലും ഇവിടെ പലരും അനധികൃതമായി കമാനങ്ങള്‍ സ്ഥാപിക്കുന്നതല്ലാതെ അനുമതി വാങ്ങാറില്ല. അനുമതി ലഭിക്കുന്ന കമാനങ്ങള്‍ തന്നെ പരിപാടി നടന്നതിന് ശേഷം ഉടന്‍തന്നെ നീക്കം ചെയ്യണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി രേഖയില്‍ പറയുന്നതെങ്കിലും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും ഇവയൊന്നും നീക്കം ചെയ്യാറില്ല.
പകരം മറ്റെവിടെയെങ്കിലും ഈ കമാനം സ്ഥാപിക്കാന്‍ ആവശ്യമുള്ളപ്പോഴാണ് ഇളക്കിമാറ്റുന്നത്.
യാതൊരു സുരക്ഷയും പാലിക്കാത്ത കമാനങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പാരാതികള്‍ ലഭിച്ചാലും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്.