Connect with us

Palakkad

കുന്തിപ്പുഴ പുതിയ പാലം ഡിസംബറില്‍ പൂര്‍ത്തിയാകും

Published

|

Last Updated

മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പുതിയപാലം ഡിസംബര്‍ മുപ്പതിനകം പണി പൂര്‍ത്തിയാക്കി ജനുവരിയോടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ തീരുമാനമായി.
വ്യാഴാഴ്ച മണ്ണാര്‍ക്കാട് അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി എം ഇ എസ് കല്ലടി കോളജ് മുതല്‍ കോടതിപ്പടി പി ഡബ്യൂ ഡി ഓഫീസ് വരെയുള്ള ഭാഗത്തെ സര്‍ക്കാര്‍ സ്ഥലത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് വീതികൂട്ടുന്ന നടപടികള്‍ വേഗത്തിലായും റോഡിലെ ഇലക്ടിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കും.
അപ്രോച്ച് റോഡും ടാറിങ്ങും പൂര്‍ത്തിയാക്കും. ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ നീക്കി വെച്ച പുതിയ ബൈപ്പാസിന്റെ സ്ഥലമേറ്റെടുക്കാന്‍ നടപടി അക്വിസിഷന്‍ നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
കുമരംപുത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് ചൂരിയോട് പാലത്തിന് സമീപം അവസാനിക്കുന്ന രീതിയിലാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ്.
നിലവിലെ ദേശീയപാതയിലെ വീതീകൂട്ടാന്‍ അറ്റകുറ്റപ്പണി, റോഡരികിലെ ഇലക്ടിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കല്‍ എന്നിവയുടെ ഒന്നാംഘട്ടം കരിങ്കല്ലത്താണി മുതല്‍ തുപ്പനാട് വരെ നടത്താനും തീരുമാനിച്ചു.
മണ്ണാര്‍ക്കാട് ടി ബിയില്‍ നടന്ന അവലോകന യോഗത്തില്‍ ദേശീയ പാത മലപ്പുറം ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ ജോസഫ്, പി ഡബ്യൂഡി അസി. എക്‌സി എന്‍ജിനീയര്‍ ഇസ്ഹാഖ്, കെ എസ് ഇ ബി എക്‌സി. എന്‍ജി. രാജന്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ ബാബു, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍,റഫീഖ് കുന്തിപ്പുഴ പങ്കെടുത്തു. യോഗത്തില്‍ അലനല്ലൂര്‍ -തച്ചനാട്ടുകര- കോട്ടോപ്പാടം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ വേഗതയിലാക്കാനും തീരുമാനിച്ചു.