Connect with us

Ongoing News

സുവര്‍ണ ജൂബിലി സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും വിവിധ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ ക്ലാസില്‍ പ്രവേശനം ലഭിച്ച ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ അംഗമായവരും 50 ശതമാനം മാര്‍ക്കോടുകൂടി യോഗ്യതാ പരീക്ഷ വിജയിച്ചിട്ടുള്ളവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിവര്‍ഷം 10,000 രൂപ വീതം അനുവദിക്കുന്ന സ്റ്റേറ്റ് സുവര്‍ണ ജൂബിലി മെരിറ്റ് സ്‌കോളര്‍ഷിപ്പിനുവേണ്ടി അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ സ്ഥാപനത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ആകെയുള്ളതിന്റെ 10 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 എണ്ണം വികലാംഗര്‍ക്കും അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാന ദേശീയതലത്തില്‍ കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പികളോ സ്റ്റൈപ്പെന്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ലംപ്‌സം ഗ്രാന്റിനെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈമാസം 31 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായവരുടെ ലിസ്റ്റ് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യുക്കേഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം-33 വിലാസത്തില്‍ അയച്ചുനല്‍കണം. വിശദവിവരം കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ ംംം.റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി ല്‍ ടൗ്മൃിമ ഖൗയശഹലല ങലൃശ ടരവീഹമൃവെശു (ടഖങട) എന്ന ലിങ്കില്‍ ലഭിക്കും.