Connect with us

Gulf

മംസര്‍ ഉദ്യാനത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ: മംസര്‍ ഉദ്യാനത്തിലെ അറ്റകുറ്റപ്പണികളും നവീകരണവും പൂര്‍ത്തിയാക്കിയതായി നഗരസഭാ അറ്റകുറ്റപ്പണി വിഭാഗം മേധാവി എഞ്ചി. ജുമുഅ ഖലീഫ അല്‍ ഫുഖായി അറിയിച്ചു.
ആറു ലക്ഷം ദിര്‍ഹം ചെലവു ചെയ്ത് 15 വിശ്രമ കേന്ദ്രങ്ങള്‍ പണിതിട്ടുണ്ട്. പ്രകൃതിദത്തവും ഉറപ്പുള്ളതുമായ കല്ല് ഉപയോഗിച്ചാണ് “ഷാലെറ്റുകള്‍” പണിതിരിക്കുന്നത്. പ്രത്യേകമായി രൂപ കല്‍പന ചെയ്താണ് നിര്‍മാണം. മരത്തടിയിലുള്ള വാതിലുകളും ഉപയോഗിച്ചു. ബാര്‍ബെക്യു ചെയ്യാന്‍ പ്രത്യേക സൗകര്യമുണ്ടായിരിക്കും.
സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുവെന്നും എഞ്ചി. ജുമുഅ ഖലീഫ അല്‍ ഫുഖായി പറഞ്ഞു.