Connect with us

Gulf

സ്മാര്‍ട്ട് പേ എച്ച് ആര്‍ ഉച്ചകോടി വന്‍ വിജയം

Published

|

Last Updated

അബുദാബി: യു എ ഇ എക്‌സ്‌ചേഞ്ച് സ്മാര്‍ട് പേയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ എച്ച് ആര്‍ ഉച്ചകോടി നടത്തി. വേതന വിതരണത്തിന് യു എ ഇ എക്‌സ്‌ചേഞ്ച് സ്മാര്‍ട് പേയുടെ സേവനം പ്രയോജനപ്പെടുത്തുന്ന നൂറുകണക്കിനു കമ്പനികളില്‍ നിന്നും ഇതര സ്ഥാപനങ്ങളില്‍ നിന്നുമുള്ള എച്ച് ആര്‍ മാനേജ്‌മെന്റ് വിദഗ്ധര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
യു എ ഇ സര്‍ക്കാര്‍ വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയതോടെ രാജ്യത്ത് വേതന വിതരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പരാതികള്‍ക്ക് പൂര്‍ണ പരിഹാരമായിട്ടുണ്ടെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ സുധീര്‍കുമാര്‍ ഷെട്ടി ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ വിലയിരുത്തി.

---- facebook comment plugin here -----

Latest