Connect with us

Kerala

പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്ടു കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കാനാണ് പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവില്‍ പിഴവുകളുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഹൈക്കോടതി റദ്ദാക്കിയ ബാച്ചുകളില്‍ ഈ വര്‍ഷംതന്നെ പ്രവേശനത്തിന് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.

സുപ്രീംകോടതിയിലും തിരിച്ചടിയുണ്ടായാല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നതിനാല്‍ അപ്പീല്‍ നല്‍കേണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബാച്ചുകള്‍ നഷ്ടമായ ചില സ്‌കൂളുകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. നേരത്തെ സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

---- facebook comment plugin here -----

Latest