Ongoing News
വിന്‍ഡീസിന് ബി സി സി ഐ പണം നല്‍കിയതായി സൂചന
കൊച്ചി: ഇന്ത്യക്കെതിരായ ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന് ബി സി സി ഐ പണം നല്‍കിയെന്ന് സൂചന. വേതന തര്‍ക്കത്തെ തുടര്‍ന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഇടഞ്ഞ വിന്‍ഡീസ് താരങ്ങള്‍ കളിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബി സി സി ഐ ഇടപെട്ടത്. പണം ലഭിക്കുമെന്ന ഉറപ്പിനു ശേഷമാണ് വിന്‍ഡീസ് താരങ്ങള്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഒന്നരക്കോടി രൂപയാണ് ബി സി സി ഐ വെസ്റ്റ് ഇന്‍ഡീസിനു നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----