Connect with us

Wayanad

പത്തുകിലോമീറ്റര്‍ ദൂരപരിധി; തീരുമാനം പുനഃപരിശോധിക്കണമെന്ന്‌

Published

|

Last Updated

പുല്‍പ്പള്ളി: ദേശീയ പാര്‍ക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും 10 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് പുല്‍പ്പള്ളി വൈഎംസിഎ ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഈ തീരുമാനമെടുത്തിട്ടുള്ളതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം. ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ ടൈഗര്‍ പ്രൊജക്ട്, വയനാട് വന്യജീവി സങ്കേതം എന്നിവയുടെ 10 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളും. പുതിയ തീരുമാനം അത്തരം പ്രദേശങ്ങളിലുള്ളവര്‍ക്ക് വലിയ ദുരിതമായിരിക്കും ഉണ്ടാക്കുന്നത്. അതിനാല്‍ ഈ തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് മത്തായി തണ്ടായിമറ്റം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു തിണ്ടിയത്ത്, ട്രഷറര്‍ ജോര്‍ജ് വട്ടപ്പാറ, വൈസ് പ്രസിഡന്റുമാരായ ടോമി വടക്കുംചേരില്‍, വത്സാ ചാക്കോ, ജോയിന്റ് സെക്രട്ടറി സാജന്‍, ഡയറക്ടര്‍മാരായ തമ്പി എം. തോമസ്, ജിനേഷ് ചീനിക്കുഴി, വില്‍സണ്‍ തേവര്‍ക്കാട്ടില്‍, സജി കൊല്ലറാത്ത്, പ്രകാശ് ജോസഫ് മഠത്തില്‍, ജോസ് ആഴക്കുളത്തില്‍, ടി.എം. ഷാജി, ജോര്‍ജ് തേക്കുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.കൃഷിയുടെയും കര്‍ഷകരുടെയും നിലനില്‍പ്പിനും പുരോഗതിയ്ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഫാം ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.