Connect with us

International

എബോളയോ? കൈകാര്യം ചെയ്യാന്‍ റോബോട്ട് റെഡി

Published

|

Last Updated

ഹൂസ്റ്റണ്‍: എബോള വൈറസിനെ കൊല്ലുന്ന റോബോട്ട് വികസിപ്പിച്ചെടുത്തുവെന്ന് ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി. അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ആശുപത്രി മുഴുവനും വൃത്തിയാക്കാനും രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇവിടെയുള്ള എബോള വൈറസുകളെ കൊല്ലാനും ഈ റോബോട്ടിനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലിറ്റില്‍ മോ എന്ന് പേരിട്ട ഈ റോബോട്ട് അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് സിനക്‌സ് കമ്പനി പറയുന്നു. ഒരു സെക്കന്‍ഡിനുള്ളില്‍ എല്ലാ വശത്തേക്കും തരംഗങ്ങള്‍ പായിച്ചാണ് റോബോട്ട് വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നത്. മനുഷ്യ ശരീരത്തിന് ഹാനികരമായി ഒന്നും ഈ റോബോട്ടിന്റെ പ്രവര്‍ത്തനത്തനത്തിലില്ലെന്നും രാസവസ്തുക്കള്‍ ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. അമേരിക്കയില്‍ 250 ഓളം ആശുപത്രികളില്‍ ഇപ്പോള്‍ ഈ റോബോട്ടിന്റെ സഹായത്തോടെ ശുദ്ധീകരണം നടക്കുന്നുണ്ട്. അമേരിക്കയിലെ ആദ്യ എബോള വൈറസ് ബാധിതനെ ചികിത്സിച്ച ഡള്ളാസ് ആശുപത്രിയില്‍ റോബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കമ്പനി വക്താക്കള്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest