Connect with us

Kasargod

മുള്ളന്‍ പന്നിയുടെ കുത്തേറ്റ് കോളജ് അധ്യാപികക്ക് പരുക്ക്

Published

|

Last Updated

കാഞ്ഞങ്ങാട്: അപ്രതീക്ഷിതമായി മുള്ളന്‍പന്നിയുടെ ആക്രമണത്തിനിരയായ അധ്യാപികയ്ക്ക് ദേഹമാസകലം സാരമായ പരുക്കേറ്റു. കുശാല്‍ സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ സിവില്‍ വിഭാഗം അധ്യാപികയും മടിക്കൈ അമ്പലത്തുകരയിലെ പ്രകാശന്റെ ഭാര്യയുമായ കെ ആര്‍ സ്മിത (33)യാണ് ഇന്നലെ പുലര്‍ച്ചെ പുതിയകോട്ട നഗരത്തിനടുത്ത് കാരാട്ടു വയലില്‍ മുള്ളന്‍ പന്നിയുടെ കുത്തുകളേറ്റത്.
രാവിലെ 5.30 മണിയോടെ കാസര്‍കോട്ടേക്ക് പി എസ് സി കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുന്നതിന് കെ എല്‍ 60 ഡി 1997 നമ്പര്‍ ആക്റ്റീവ സ്‌കൂട്ടറില്‍ ടൗണിലേക്ക് വരുന്നതിനിടയില്‍ റോഡിനു കുറുകെ രണ്ട് മുള്ളന്‍ പന്നികള്‍ അപ്രതീക്ഷിതമായി ആക്ടീവക്ക് മുകളില്‍ ചാടി വീഴുകയായിരുന്നു.
വാഹനം നിയന്ത്രണം വിട്ടതോടെ അധ്യാപിക റോഡില്‍ തെറിച്ച് വീണ് മുള്ളന്‍ പന്നിയുടെ ദേഹത്തെ മുളളുകള്‍ തെറിപ്പിക്കുകയും അവ സ്മിതയുടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കുത്തിക്കയറുകയുമായിരുന്നു. ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തുകയും യുവതിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സ്മിത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest