Connect with us

Gulf

ഈദ് ദിനങ്ങളില്‍ പരക്കെ അപകടങ്ങള്‍; അഞ്ചു മരണം

Published

|

Last Updated

ദുബൈ: ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ പരക്കെ വാഹനാപകടങ്ങള്‍. യു എ ഇയില്‍ അഞ്ചുപേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. റാസല്‍ ഖൈമയില്‍ വാഹനം തലകീഴായി മറിഞ്ഞ് രണ്ടു കുട്ടികളടക്കം നാലുപേര്‍ മരിച്ചു. ഒന്നാം ഈദിനാണ് സംഭവം. അന്നു തന്നെ ഷാര്‍ജയിലെ കാര്‍ കൂട്ടിയിടിച്ച് ഒരു ഇറാനിയും മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു.
റാസല്‍ ഖൈമയില്‍ മസാഫി റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടതോടെ തലകീഴായി മറിയുകയായിരുന്നു. 25 വയസുള്ളയാളാണ് വാഹനം ഓടിച്ചിരുന്നത്. മരിച്ച കുട്ടികള്‍ക്ക് 10 ഉം 12ഉം വയസാണ്. 38 വയസുള്ള സ്ത്രീയും മരിച്ചു. ഏഴുപേര്‍ക്ക് പരുക്കുണ്ട്. ഷാര്‍ജ മലീഹാ റോഡിലാണ് അപകടം. കൂട്ടിയിടിച്ചവയില്‍ ഒരു കാര്‍ സ്വദേശിയുടെ താണ്. മൂന്നുകുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, അബുദാബിയില്‍ അപകടങ്ങള്‍ കുറഞ്ഞു വരുന്നതായി ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 18 ശതമാനം കുറവാണ് സംഭവിച്ചത്. സമഗ്ര ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കിയതാണ് കാരണം. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ സിസ്റ്റം, ചുകപ്പു സിഗ്‌നല്‍ മറികടക്കുന്നത് കണ്ടുപിടിക്കാന്‍ റെഡ്‌ലൈറ്റ് വയലേഷന്‍ സിസ്റ്റം തുടങ്ങിയവ നടപ്പാക്കി. 2030 ഓടെ വാഹനാ പകടങ്ങള്‍ പൂജ്യത്തിലെത്തിരുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
എട്ടു മാസത്തില്‍ അമിത വേഗം കാരണമുള്ള അപകടം 17 ശതമാനം കുറഞ്ഞുവെന്നും ഹാരിസി പറഞ്ഞു.

---- facebook comment plugin here -----

Latest