Connect with us

International

ജപ്പാനില്‍ ഭീതിവിതച്ച് 'ഫാന്‍ഫോണ്‍'

Published

|

Last Updated

ടോക്യോ: ജപ്പാനില്‍ ഭീതിവിതച്ച് ഫാന്‍ഫോണ്‍ ചുഴലിക്കാറ്റെത്തി. ഇന്നലെയാണ് ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പില്ലാതെ ആഞ്ഞുവീശിയത്. സംഭവത്തില്‍ മൂന്ന് യു എസ് സൈനികരുള്‍പ്പെടെ ഏഴുപേരെ കാണാതായി.
പ്രകൃതിക്ഷോഭത്തിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യു എസ് സൈനികരെ കാമാതായതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും ലഭിക്കുന്നുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 600 ഫ്‌ളൈറ്റുകളുടെ സര്‍വീസ് റദ്ദാക്കി. ബുള്ളറ്റ് ട്രെയിനുകളും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.
കനത്ത മഴയും കാറ്റും കാരണം നൂറുക്കണക്കിനാളുകള്‍ പല സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടയോട്ട മോട്ടോര്‍സ് അതിന്റെ 12 ഫാക്ടറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മറ്റൊരു പ്രകൃതി ദുരന്തം കൂടി ജപ്പാനിലെത്തുന്നത്. കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഭൂചലനങ്ങളും ചുഴലിക്കാറ്റുകളുമടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ ജപ്പാനില്‍ പതിവാണ്. ഒരു വര്‍ഷം ശരാശരി 11 ചുഴലിക്കാറ്റുകള്‍ ജപ്പാനില്‍ വീശുന്നുണ്ടെന്നാണ് കണക്ക്.