Connect with us

International

വിവാദ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണം നടത്തി

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് ഖേദം പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ക്ഷമാപണം നടത്തിയത്.

നിരവധി വായനക്കാര്‍ ന്യൂയോര്‍ക്ക്
ടൈംസിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന കാര്‍ട്ടൂണിനെക്കുറിച്ച് പരാതി പറഞ്ഞു. ഇന്ത്യയെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തിലല്ല അത് വരച്ചത്. പാശ്ചാത്യ-സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമല്ല ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാവുക എന്നാണ് സിംഗപ്പൂര്‍ കാരനായ ഹെങ് കിം സോങ് ഉദ്ദേശിച്ചത്. കാര്‍ട്ടൂണ്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വായനക്കാര്‍ ഞങ്ങളുമായി പങ്കുവച്ച പ്രതികരണങ്ങള്‍ സ്വീകരിക്കുന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസന്തല്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇന്ത്യയെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മലയാളികളടക്കം ന്യൂയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രോഷം പ്രകടിപ്പിച്ചിരുന്നു.