Connect with us

Ongoing News

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; അഞ്ച് മരണം

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടു.  ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അര്‍ണിയ സബ് സെക്ടറിലാണ് ആക്രമണം നടത്തിയത്. ശക്തമായ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും പാക് സേന നടത്തി.
യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സേന ആക്രമണം നടത്തിയത്. പാകിസഥാന്റെ നിരന്തരമുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വിമര്‍ശത്തനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന വെടിവയ്പ്പ് നടത്തിയിരുന്നു. പുലര്‍ച്ചെ 1.30ന് നടന്ന ശക്തമായ വെടിവയ്പ്പ് അരമണിക്കൂറോളം നീണ്ടു നിന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. പരിക്കേറ്റവരെ ജമ്മുവിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ തകരുകയും ചെയ്തിരുന്നു.

Latest