Connect with us

Gulf

അബുദാബി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ താമസക്കാര്‍ക്ക് പുതിയ മവാഖിഫ് സൗകര്യം

Published

|

Last Updated

അബുദാബി: നഗരത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് പുതിയ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം അറിയിച്ചു. ഈസ്റ്റ്1, ഈസ്റ്റ് 2 ഭാഗങ്ങളിലാണ് പുതിയ മവാഖിഫ് സൗകര്യം ഏര്‍പ്പെടുത്തിയത്.
ഈസ്റ്റ് ഒന്ന് സൗകര്യം ലഭ്യമാവുക, വടക്ക് കോര്‍ണീഷ് റോഡിന്റെയും തെക്ക് ഖലീഫ ബിന്‍ സായിദ് റോഡിന്റെയും പടിഞ്ഞാറന്‍ റാശിദ് ബിന്‍ സഈദ് റോഡിന്റെയും കിഴക്ക് 10-ാം നമ്പര്‍ റോഡിന്റെ ഇടയില്‍ വരുന്ന സ്ഥലങ്ങളിലായിരിക്കും.
വടക്ക് ഖലീഫ ബിന്‍ സായിദ് റോഡിന്റെയും തെക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് റോഡിന്റെയും കിഴക്ക് 10-ാം നമ്പര്‍ റോഡിന്റെയും പടിഞ്ഞാറ് റാശിദ് ബിന്‍ സഈദ് റോഡിന്റെയും ഇടയിലുള്ള സ്ഥലത്താണ് ഈസ്റ്റ് രണ്ടില്‍ മവാഖിഫ് സൗകര്യം ലഭ്യമാവുക. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ താമസിക്കുന്ന വാഹന ഉടമകള്‍ സൗകര്യം ലഭിക്കാന്‍ പ്രത്യേകം അപേക്ഷ അധികൃതര്‍ക്ക് നല്‍കേണ്ടതാണ്. കാലാവധിയുള്ള ബില്‍ഡിംഗ് കരാര്‍, തിരിച്ചറിയല്‍ രേഖ, വൈദ്യുതി ബില്‍, വാഹനത്തിന്റെ മുല്‍കിയ്യ, എമിറേറ്റ്‌സ് ഐ ഡി എന്നിവയുമായി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കസ്റ്റമര്‍ കെയര്‍ സെന്ററിലോ മവാഖിഫിന്റെ ഏതെങ്കിലും സേവന കേന്ദ്രത്തിലോ ഒക്‌ടോബര്‍ ഏഴിനും 23നും ഇടയില്‍ ബന്ധപ്പെടണം.

 

Latest