Connect with us

Gulf

ഗള്‍ഫ് മാര്‍ത്തോമാ യൂത്ത് കോണ്‍ഫ്രന്‍സ്

Published

|

Last Updated

ദുബൈ: 18-ാമത് ഗള്‍ഫ് മാര്‍ത്തോമ്മാ യൂത്ത് കോണ്‍ഫ്രന്‍സ് മൂന്ന് (വെള്ളി) മുതല്‍ അഞ്ച് വരെ ഷാര്‍ജ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ഉദ്ഘാടനം ചെയ്യും. പത്മശ്രീ എം എ യൂസുഫലി സുവനീര്‍ പ്രകാശനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനും സമ്മേളനത്തിന്റെ രക്ഷാധികാരിയുമായ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലിത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ തീത്തോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, സ്വന്തം വൃക്ക ദാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിഡ് ചിറമേല്‍, വേദ പണ്ഡിതനായ റവ. ഡോ. ജോസഫ് ഡാനിയേല്‍, മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
24 മാര്‍ത്തോമ്മാ പള്ളികളില്‍ നിന്നുള്ള 1,500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കാളികളാകുന്നത്. ബിഷപ് ഡോ. തോമസ് മാര്‍ തീത്തോസ്, റവ. ഫിലിപ്പ് സി മാത്യു, റവ. ഫിലിപ്പ് ജോര്‍ജ്, മനോജ് ടി വര്‍ഗീസ്, റോബി ജേക്കബ് മാത്യു പങ്കെടുത്തു.

Latest