Connect with us

Thrissur

വയോജന ദിനാചരണം ജില്ലാ തല ഉദ്ഘാടനം

Published

|

Last Updated

തൃശൂര്‍: ലോകവയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 . 30 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ നഗരസഭാ മേയര്‍ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ വയോമിത്രം കൗണ്‍സിലിംഗ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ ഹിക്കും.
മുന്‍ എം പി പി സി ചാക്കോയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് പെരിങ്ങാവ് ഓട്ടിസം സൊസൈറ്റിക്ക് അനുവദിച്ച ബസിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നടക്കും. സിനിമാതാരം വത്സലാ മേനോന്‍ മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കും. പി സി ചാക്കോ , സിറ്റി പോലീസ് മേധാവി ജേക്കബ് ജോബ് , ജില്ലാ പോലീസ് മേധാവി എന്‍ വിജയകുമാര്‍, നഗരസഭാ ക്ഷേമകാര്യസമിതി അധ്യക്ഷ ജയ മൂന്നു പീടിക, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ താരാ മണികണ്ഠന്‍ , ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജി ലീല പങ്കെടു ക്കും. സാമൂഹ്യനീതി , പോലീസ് വകുപ്പ്കളുടെയും സാമൂഹ്യസുരക്ഷാ മിഷന്റെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന രണ്ടാം ബാല്യം എന്ന തെരുവ് നാടകം ഒക്‌ടോബര്‍ 1 ന് രാവിലെ 9 ന് ശക്തന്‍ തമ്പൂരാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും 9.30 ന് കോര്‍പറേഷന്‍ ഓഫീസ് പരിസരത്തും 10 ന് വടക്കേ ബസ് സ്റ്റാന്‍ഡ് പരിസരത്തും അവതരിപ്പിക്കും.

 

Latest