Connect with us

National

യു പിയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 12 മരണം

Published

|

Last Updated


ഗോരഘ്പൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. വരാണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ക്രിഷാക്ക് എക്‌സ്പ്രസും ലക്‌നോവില്‍ നിന്ന് ബറോണിയിലേക്ക് പോകുകയായിരുന്ന ബറോണി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ട്രെയിനുകളില്‍ ഒന്നിന്റെ ട്രാക്ക് മുന്നറിയിപ്പില്ലാതെ മാറിയതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Latest